ഉരുൾപൊട്ടൽ ഭീഷണി: ക്വാറികളുടെ പ്രവർത്തനം നിർത്താൻ കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ്

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഈ മാസം 14 വരെ നിർത്തിവെക്കാനാണ്
 

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഈ മാസം 14 വരെ നിർത്തിവെക്കാനാണ് ഉത്തരവ്.

കണ്ണൂരിൽ പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തും ഉരുൾപൊട്ടലുണ്ടായി. വ്യാപകമായി കൃഷി നാശം സംഭവിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രവും അഞ്ച് പഞ്ചായത്തുകളും വെള്ളത്തിനടിയിലായി.

കണ്ണൂർ ശ്രീകണ്ഠാപുരം നഗരം പൂർണമായും വെള്ളത്തിൽ മുങ്ങി. കോഴിക്കോടും കണ്ണൂരും കാസർകോടും പല സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്‌