{"vars":{"id": "89527:4990"}}

മലക്കം മറിഞ്ഞ് ആർ ശ്രീലേഖ: മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ല, മാധ്യമങ്ങൾ വളച്ചൊടിച്ചു
 

 

തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയുമില്ലെന്ന് ബിജെപി കൗൺസിൽ ആർ ശ്രീലേഖ. ഒരു അതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴുമില്ലെന്ന് അവർ നേരത്തെ പറഞ്ഞതിൽ നിന്ന് മലക്കം മറിഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന പതിവ് കുറ്റപ്പെടുത്തലാണ് ശ്രീലേഖ നടത്തിയത്

തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിച്ചതെന്നുമാണ് ശ്രീലേഖ നേരത്തെ പറഞ്ഞത്. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കാമെന്ന മോഹം നൽകിയാണ് മത്സരിപ്പിച്ചത്. താനായിരിക്കും കോർപറേഷൻ തെരഞ്ഞെടുപ്പിലെ മുഖം എന്നാണ് പ്രതീക്ഷിച്ചതെന്നും തന്റെ നിരാശ മറച്ചുവെക്കാതെ തന്നെ ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നു

നേതൃത്വത്തിന്റെ തീരുമാനത്തോട് തർക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിർത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. അവർക്ക് വേണ്ടി കൗൺസിലറായി അഞ്ച് വർഷം തുടരുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.