ഹോം › കേരളം

കണ്ണൂരിലും റാഗിംഗ്; കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ച് എല്ലൊടിച്ചു

By MJ Desk · 14 Feb 2025, 12:26 PM

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ ക്രൂര റാഗിംഗിന്റെ ഞെട്ടൽ മാറും മുമ്പ് കണ്ണൂരിലും സമാന സംഭവം. നോട്ടം, ശരിയല്ല, ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് എല്ലൊടിച്ചു. കൊളവല്ലൂർ പിആർഎം സ്‌കൂളിലാണ് സംഭവം പ്ലസ് ടു വിദ്യാർഥികളായ അഞ്ച് പേരെ പ്രതി ചേർത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് റാഗിംഗ്. ഗുരുതരമായി പരുക്കേറ്റ പാറാട് തളിയന്റവിട മുഹമ്മദ് നിഹാലിനെ(17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്ലസ് ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ട് വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിന് പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›