നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമക്ക് ജാമ്യം അനുവദിച്ചു

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇത് ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് ജാമ്യം. എറണാകുളം പോക്സോ
 

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇത് ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആളുകളെ കാണിക്കാനായി പ്രചരിപ്പിച്ചതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ കോടതി ഇത്തരം വാദങ്ങളെ തള്ളുകയായിരുന്നു. മുൻകൂർ ജാമ്യം തള്ളിയതോടെ ഇവർ പോലീസിന് മുമ്പിൽ കീഴടങ്ങുകയും ചെയ്തു.