{"vars":{"id": "89527:4990"}}

രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
 

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, ശബരിമല സ്വർണക്കൊള്ള കേസ്, കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് എന്നീ വിഷയങ്ങൾ കത്തി നിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം. രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബിലാണ് മീറ്റ് ദ പ്രസ്

വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലടക്കം സംവാദ പരിപാടിയുണ്ട്. നാളെയാണ് തൃശ്ശൂരിലെ സംവാദ പരിപാടി. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ഉറ്റുനോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല

രാഹുലിനെതിരായ ആദ്യ പരാതി ലഭിച്ചത് മുഖ്യമന്ത്രിക്കാണ്. ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. കിഫ്ബി മസാല ബോണ്ടിൽ ഇഡി നോട്ടീസ് അയച്ചതിലും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായേക്കും.