സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് ഒത്തുകളിയെന്ന് രാഹുൽ; തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രം

സംസ്ഥാനത്ത് എൽ ഡി എഫ്-ബിജെപി ഒത്തുകളിയെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തുകൊണ്ടാണിതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ബിജെപിയിൽ വിമർശിച്ചാൽ
 

സംസ്ഥാനത്ത് എൽ ഡി എഫ്-ബിജെപി ഒത്തുകളിയെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തുകൊണ്ടാണിതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ബിജെപിയിൽ വിമർശിച്ചാൽ ബിജെപി നിങ്ങളെ വെറുതെ വിടില്ല. എന്നാൽ എൽ ഡി എഫിന്റെ കാര്യം വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്

കേരളത്തിൽ തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രമാണ്. തൊഴിൽ ലഭിക്കാൻ ചെറുപ്പക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രവാക്യം വിളിക്കേണ്ട അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവെക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ അതിശക്തമായ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. പിണറായിക്ക് കടലിന്റെ മക്കൾ മാപ്പുതരില്ല. കടലിന്റെ മക്കളെ മുഖ്യമന്ത്രി പിന്നിൽ നിന്ന് കുത്തിയെന്ന് ചെന്നിത്തല പറഞ്ഞു