ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു; സർവജന സ്‌കൂളിലും രാഹുലെത്തി

വയനാട് ബത്തേരി സർവജന സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഷഹല പഠിച്ചിരുന്ന
 

വയനാട് ബത്തേരി സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഷഹല പഠിച്ചിരുന്ന സർവജന സ്‌കൂളും അദ്ദേഹം സന്ദർശിച്ചു

ഉച്ചയ്ക്ക് 12.30ഓടെയാണ് ബത്തേരി പുത്തൻകുന്നിലെ ഷഹലയുടെ വീട്ടിൽ സന്ദർശനം നടത്തിയത്. മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

സർവജന സ്‌കൂളിലെത്തിയ രാഹുൽ അധ്യാപകരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഷഹലക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദർശിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്.