വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ; ഷെഹലയുടെ വീട് സന്ദർശിക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തി. വയനാട് സർവജന സ്കൂളിൽ പാമ്പുകടിയേറ്റ ഷെഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി നാളെ സന്ദർശിക്കും. ഷഹല
 

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തി. വയനാട് സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ ഷെഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി നാളെ സന്ദർശിക്കും. ഷഹല പഠിച്ചിരുന്ന ബത്തേരിയിലെ സ്‌കൂളും രാഹുൽ ഗാന്ധി സന്ദർശിക്കും

ഇന്ന് നിരവധി പരിപാടികളാണ് രാഹുൽ ഗാന്ധിക്കുള്ളത്. കരുവാരക്കുണ്ട് സ്‌കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോംപ്ലക്‌സും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. മറ്റന്നാൾ രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങും