രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തില്ല; നിയമസഭാ സമ്മേളനം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് ധാരണ
Sep 20, 2025, 09:59 IST
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച പാലക്കാട് എത്താനായിരുന്നു രാഹുൽ പക്ഷം നേരത്തെ തീരുമാനിച്ചിരുന്നത്
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ രാഹുൽ പാലക്കാട് വന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് മാത്രമായി വാർത്തകൾ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായി
ഇതോടെയാണ് തീരുമാനം മാറ്റിയത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.