{"vars":{"id": "89527:4990"}}

ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കേരളത്തിൽ പ്രതിഷേധമിരമ്പി; പ്രധാന കേന്ദ്രങ്ങളിൽ ഉപരോധവും പ്രകടനവും

 

തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ കേരളത്തിലുടനീളം വൻ പ്രതിഷേധം. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധങ്ങളും നടന്നു.

​പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണയിരുന്ന രാഹുൽ ഗാന്ധിയെ പോലീസുകാർ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയോട് പോലീസ് കാണിച്ച ക്രൂരതയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങൾ തെരുവിലിറങ്ങി.

​കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെയും പോലീസ് നടപടിക്കെതിരെയും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാപ്പകൽ പ്രതിഷേധങ്ങളും രാജ്ഭവൻ, കേന്ദ്ര സർക്കാർ ഓഫിസുകൾ എന്നിവടങ്ങളിലേക്ക് മാർച്ച് നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.