{"vars":{"id": "89527:4990"}}

കോടതിയിൽ നിന്ന് രാഹുലിനേറ്റത് കനത്ത പ്രഹരം; രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളി
 

 

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. എംഎൽഎക്കെതിരായ പരാതി ഗുരുതരമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് വിധി. രാഹുലിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുണ്ടായത്

മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. 

ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളി. ഡിജിറ്റൽ ഒപ്പ് മതിയെന്നും നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി.