ഹോം › കേരളം

പിവി അൻവറിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

By MJ Desk · 24 Oct 2024, 08:36 AM

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു അതേസമയം എൽഡിഎഫ്-ബിജെപി ഡീലിന്റെ വ്യക്തമായ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നീക്കമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. രാഹുലിനെ മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തി ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പിവി അൻവറിന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›