ഹോം › കേരളം

രാഹുൽ മാങ്കൂട്ടത്തിൽ മിടുക്കനായ സ്ഥാനാർഥി; സരിന്റെ പ്രതികരണം ശരിയായില്ലെന്ന് വിഡി സതീശൻ

By MJ Desk · 16 Oct 2024, 03:10 PM

കൂടിയാലോചനകൾക്ക് ശേഷമാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർക്കും എവിടെയും മത്സരിക്കാം. യൂത്ത് കോൺഗ്രസിന്റെ സമരനായകനായ രാഹുൽ മാങ്കൂട്ടത്തിൽ മിടുക്കനായ സ്ഥാനാർഥിയാണെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രത്യാഘാതം എന്തായാലും നേരിടും. പി സരിൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. സ്ഥാനാർഥിയെ തീരുമാനിച്ചതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് ഞങ്ങൾ എഐസിസിക്ക് അയച്ചു കൊടുത്തത് യുക്തിപൂർവമായ വാദങ്ങൾ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് രാഹുൽ. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതാണ്. സരിനെതിരെ നടപടിയുണ്ടാകുമോയെന്ന് കെപിസിസി പ്രസിഡന്റ് പറയുമെന്നും വിഡി സതീശൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin#rahul mankoottathil#vd satheeshan

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›