{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തിയേക്കും; തടയാനൊരുങ്ങി ഡിവൈഎഫ്‌ഐയും ബിജെപിയും
 

 

വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുൻനിർത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

പാലക്കാട് മണ്ഡലത്തിൽ എത്തി ചില സ്വകാര്യ ചടങ്ങുകളിൽ ആദ്യം സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ആലോചിക്കുന്നത്. എന്നാൽ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേർഡ് പാർട്ടി പരാതികൾ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാൽ രാഹുൽ സഭയിലെത്തുന്നതിനും മണ്ഡലത്തിൽ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. 

വി കെ ശ്രീകണ്ഠൻ എംപി ഉൾപ്പെടെയുള്ളവർ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ മണ്ഡലത്തിലെത്തിച്ച് പ്രവർത്തനങ്ങളിൽ സജീവമാക്കാൻ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.