{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷ പരിഗണിക്കും
 

 

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ രാഹുലിനെ ബലാത്സംഗം നടന്നുവെന്ന് പറയുന്ന ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനമായതിന് ശേഷമാകും പ്രതിഭാഗം ജാമ്യാപേക്ഷയിൽ വാദം നടത്തുക. 

രാഹുൽ മാങ്കൂട്ടത്തിലിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം കൊടുക്കാനുള്ള സാധ്യത കുറവാണ്. മാവേലിക്കര സബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധനക്ക് ശേഷം 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക.