{"vars":{"id": "89527:4990"}}

ലൈംഗികാരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; മണ്ഡലത്തിലെത്തുന്നത് 38 ദിവസത്തിന് ശേഷം
 

 

ലൈംഗികാരോപണങ്ങൾക്കിടയിൽ ആദ്യമായി പാലക്കാടെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങൾക്ക് ശേഷമാണ് എംഎൽഎ മണ്ഡലത്തിലെത്തിയത്. ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ അറിയിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടിൽ നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ എംഎൽഎ ഓഫീസിന് സമീപമെത്തിയിരുന്നു. 

അതേസമയം രാഹുൽ മണ്ഡലത്തിലെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎൽഎ ഓഫീസിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.