{"vars":{"id": "89527:4990"}}

ലൈംഗികാരോപണ വിവാദം കത്തി നിൽക്കെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
 

 

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത രാഹുൽ മാങ്കൂട്ടത്തിൽ 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. 

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിർപ്പ് തള്ളിയാണ് രാഹുൽ സഭയിൽ എത്തിയത്. കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനാൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ സഭയിൽ ഇരുന്നത്

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ രാഹുൽ സഭയിൽ വന്നിരുന്നില്ല. രാഹുലിനെതിരായ ലൈംഗികാരോപണങ്ങലിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.