ഹോം › കേരളം

പാലക്കാട് ജയമുറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ലീഡ് പതിനായിരം കടന്നു

By MJ Desk · 23 Nov 2024, 11:53 AM

ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ വിജയമുറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് പതിനായിരം കടന്നു. 10,208 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത് ലീഡ് നില പതിനായിരം കടന്നതോടെ പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറായിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നില പതിയെ ഉയർത്തുന്നതാണ് കണ്ടത്. അതേസമയം ചേലക്കരയിൽ യു ആർ പ്രദീപ് വിജയമുറപ്പിച്ച് കഴിഞ്ഞു. 11,574 വോട്ടുകളുടെ ലീഡാണ് നിലവിൽ പ്രദീപിനുള്ളത്. വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷവും പിന്നിട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›