നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപ്രവർത്തകർക്ക് അപമാനം: മന്ത്രി ശിവൻകുട്ടി
Sep 15, 2025, 10:34 IST
നിയമസഭ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ സഭയിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. പ്രകോപനം ഇങ്ങോട്ട് ഉണ്ടാക്കിയാൽ സ്വാഭാവികമായി പ്രതിരോധിക്കും.
യുഡിഎഫ് പുണ്യവാളൻമാർ ഒന്നുമല്ല. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. സഭ സ്തംഭിപ്പിക്കാനോ തടസ്സപ്പെടുത്താനോ ഞങ്ങൾ തയ്യാറല്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്.
ധാർമികമായി സഭാ സമ്മേളനത്തിൽ വന്നിരിക്കാനുള്ള അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. രാഷ്ട്രീയ പ്രവർത്തകർക്ക് തന്നെ അപമാനമാണ് രാഹുൽ എന്നും മന്ത്രി പറഞ്ഞു.