കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ
 

കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ അലേർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

 

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഏഴ് സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളിൽ ഇന്നും അടുത്ത മൂന്ന് ദിവസവും വേനൽ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇടിയോട് കൂടിയ മഴയ്ക്കായിരിക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

 

അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അവിടെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.