{"vars":{"id": "89527:4990"}}

തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
 

 

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

നാളെ കൊണ്ട് തെക്കുപടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങളും അനുകൂലമാണ്. വരും ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് ഇത്തവണ തുലാവർഷം തുടക്കത്തിലെ ശക്തമാകാനാണ് സാധ്യത. ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അറബിക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കുന്നതും മഴ കനക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്.