ഭാരതീയരായ തൊഴിലാളികളെ കുറിച്ചല്ല പറഞ്ഞത്; വിവാദ പ്രസംഗത്തിൽ തിരുത്തുമായി രാജസേനൻ

അതിഥി തൊഴിലാളികൾക്കെതിരായ വിവാദ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ. അതിഥി തൊഴിലാളികൾ നാടിന് ആപത്തും അവരെ ഓടിക്കാൻ പറ്റിയ നല്ല സമയമാണിതെന്നും രാജസേനൻ
 

അതിഥി തൊഴിലാളികൾക്കെതിരായ വിവാദ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ. അതിഥി തൊഴിലാളികൾ നാടിന് ആപത്തും അവരെ ഓടിക്കാൻ പറ്റിയ നല്ല സമയമാണിതെന്നും രാജസേനൻ ഇന്നലെ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് തിരുത്തുമായി രാജസേനൻ എത്തിയത്.

ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെയല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്തുനിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെ രാജസേനൻ പറയുന്നു

താൻ സംസാരിച്ചത് ബിജെപിയുടെ നിലപാടല്ല. തന്റെ സ്വന്തം അഭിപ്രായമാണെന്നും രാജസേനൻ പുതിയ വീഡിയോയിൽ പറയുന്നു.

പറഞ്ഞത് അല്പം തെറ്റി പോയി. ക്ഷമിക്കണം

Posted by Rajasenan AppuKuttan Nair on Monday, March 30, 2020