രജിത് കുമാറിന് ആറ്റിങ്ങലിലും സ്വീകരണപരിപാടി; അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് വനിതാ സഹമത്സരാർഥിയെ കായികമായി ഉപദ്രവിച്ചതിനെ തുടർന്ന് പുറത്തായ രജിത് കുമാറിന് ആറ്റിങ്ങലിലും സ്വീകരണമൊരുക്കാൻ തയ്യാറായി ഇയാളുടെ ഫാൻസ്. എന്നാൽ സ്വീകരണ
 

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് വനിതാ സഹമത്സരാർഥിയെ കായികമായി ഉപദ്രവിച്ചതിനെ തുടർന്ന് പുറത്തായ രജിത് കുമാറിന് ആറ്റിങ്ങലിലും സ്വീകരണമൊരുക്കാൻ തയ്യാറായി ഇയാളുടെ ഫാൻസ്. എന്നാൽ സ്വീകരണ പരിപാടി അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് 19ന്റെ സാഹചര്യത്തിൽ ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി

നിർദേശം മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ കാണാനിടയായി. ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലെന്ന് പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാൻ കുറേപ്പേർ തടിച്ചു കൂടിയിരുന്നു. ഇതിനെതിരെയും മന്ത്രി രംഗത്തുവന്നു. മനുഷ്യർ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒരോരുത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.