{"vars":{"id": "89527:4990"}}

രാമന്തളിയിലെ കൂട്ട ആത്മഹത്യ: കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരം പീഡിപ്പിച്ചെന്ന് ബന്ധുക്കൾ
 

 

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കലാധരൻ, അമ്മ ഉഷ, കലാധരന്റെ ആറും രണ്ടും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊന്ന ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു

കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് രാമന്തളി കൊവ്വപ്പുറത്തെ വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭാര്യ അന്നൂർ സ്വദേശി നയൻതാര കലാധരനും കുടുംബത്തിനുമെതിരെ നിരന്തരം കേസുകൾ നൽകിയിരുന്നു. വിവാഹ മോചന കേസും ഇതോടൊപ്പമുണ്ട്. കഴിഞ്ഞ ദിവസം കുട്ടികളെ നയൻതാരക്ക് ഒപ്പം വിടാൻ കോടതി വിധിച്ചു. ഇതിൽ മനംനൊന്താണ് കൂട്ട ആത്മഹത്യ നടന്നത്‌