ചെന്നിത്തലക്ക് ഒരു കോടി നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ; അന്വേഷണത്തിനൊരുങ്ങി സർക്കാർ

ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സർക്കാർ. അന്വേഷണാനുമതി തേടി ഗവർണർക്ക് ഫയൽ കൈമാറിയിട്ടുണ്ട് രമേശ്
 

ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സർക്കാർ. അന്വേഷണാനുമതി തേടി ഗവർണർക്ക് ഫയൽ കൈമാറിയിട്ടുണ്ട്

രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന ബാറുകൾ തുറക്കുന്നതിനായി ബാറുടമകലുടെ പക്കൽ നിന്നും പത്ത് കോടി രൂപ പിരിച്ചെടുത്തതായും ഒരു കോടി രമേശ് ചെന്നിത്തലക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ

വിജിലൻസ് സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തി ഫയൽ സർക്കാരിന് കൈമാറി. പ്രതിപക്ഷ നേതാവും അന്വേഷണ പരിധിയിൽ വരുന്നതിനാലാണ് ഫയൽ ഗവർണർക്ക് കൈമാറിയത്.