ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സഭ വോട്ടിനിട്ട് തള്ളി

ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭയും തള്ളി. പ്രമേയ നോട്ടീസ് കാര്യോപദേശക സമിതിക്ക് വീണ്ടും നൽകണമെന്ന ഉപക്ഷേപം വോട്ടിനിട്ടാണ് സഭ തള്ളിയത്. 36നെതിരെ 74
 

ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭയും തള്ളി. പ്രമേയ നോട്ടീസ് കാര്യോപദേശക സമിതിക്ക് വീണ്ടും നൽകണമെന്ന ഉപക്ഷേപം വോട്ടിനിട്ടാണ് സഭ തള്ളിയത്. 36നെതിരെ 74 വോട്ടിനാണ് പ്രതിപക്ഷ ആവശ്യം തള്ളിയത്.

പ്രതിപക്ഷ നേതാവ് നൽകിയ നോട്ടീസിൽ കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രിയാണ് സഭയിൽ വെച്ചത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ തള്ളിയ കാര്യം കാര്യോപദേശക സമിതി റിപ്പോർട്ട് സഭയിൽ വരുന്നതിന് മുമ്പ് പരസ്യമാക്കിയ മന്ത്രി എ കെ ബാലൻ നിയമസഭയെ അവഹേളിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കുകയാണ് ചെയ്തതെന്നും കാര്യോപദേശക സമിതി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് എ കെ ബാലൻ പറഞ്ഞു. ഗവർണർ പദവിക്ക് സിപിഎം എതിരാകുമെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രമേയം കാര്യോപദേശക സമിതിക്ക് വീണ്ടും അയക്കണമെന്നും സർക്കാരിന്റെ ഇരട്ട മുഖം ജനം മനസ്സിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു. തുടർന്നാണ് നോട്ടീസ് വോട്ടിനിട്ട് തള്ളിയത്.