മദ്യവില വർധന: കുത്തക മദ്യക്കമ്പനികളെ സഹായിക്കാനെന്ന് ചെന്നിത്തല; അടിസ്ഥാന രഹിതമായ ആരോപണമെന്ന് മന്ത്രി

മദ്യവില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുത്തക മദ്യക്കമ്പനികളെ സഹായിക്കാനാണ് ഇപ്പോൾ തിരക്കിട്ട് മദ്യവില വർധിപ്പിക്കുന്നതെന്നും സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം
 

മദ്യവില വർധിപ്പിക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുത്തക മദ്യക്കമ്പനികളെ സഹായിക്കാനാണ് ഇപ്പോൾ തിരക്കിട്ട് മദ്യവില വർധിപ്പിക്കുന്നതെന്നും സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു

മദ്യവില വർധനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത് എകെജി സെന്റർ കേന്ദ്രീകരിച്ചാണെന്നും 14 ശതമാനം വിലവർധനവാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്നായിരുന്നു എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ മറുപടി

സ്പിരിറ്റിന് കാര്യമായി വില കൂടിയതിനെ തുടർന്ന് ഏറെക്കാലമായി മദ്യക്കമ്പനികൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു കുപ്പി മദ്യത്തിന് 40 രൂപ വർധിപ്പിച്ചാൽ 35 രൂപ സർക്കാരിനും ഒരു രൂപ ബെവ്‌കോക്കും നാല് രൂപ മദ്യ കമ്പനിക്കുമാണ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.