പരീക്ഷകൾ മാറ്റിവെച്ച സംഭവം: മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണ്ടിവരുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നതാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാൻ ഇപ്പോൾ തീരുമാനിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
 

മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നതാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാൻ ഇപ്പോൾ തീരുമാനിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന് വൈകിയേ വിവേകം ഉദിക്കൂ. വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല

കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങൾ പറഞ്ഞു പരീക്ഷകൾ മാറ്റിവെക്കണമെന്ന്. അതിന് തയ്യാറായില്ല. ഇന്നലെ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പറഞ്ഞപ്പോൾ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം പറഞ്ഞത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു