പ്രസംഗം നീളുന്നു, കൊവിഡ് പടരാനുള്ള സാധ്യതയുണ്ടെന്ന് ചെന്നിത്തല; അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കർ

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതോടെ തടസ്സവാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസംഗം ദൈർഘിപ്പിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങൾ മുഖ്യമന്ത്രി പറയുകയാണെന്ന് ചെന്നിത്തല
 

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതോടെ തടസ്സവാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസംഗം ദൈർഘിപ്പിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങൾ മുഖ്യമന്ത്രി പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. കിണർ റീചാർജ് ചെയ്തതും മോട്ടർ വെച്ചതുമൊക്കെ പറയുന്നു.

എത്ര സമയം വേണമെന്ന് കൂടി പറഞ്ഞാൽ മതി. കാരണം അങ്ങ് എന്നെ നിയന്ത്രിച്ചു. അങ്ങെനിക്ക് കൂടുതൽ സമയം തന്നു. അതുപോലെ എത്ര മന്ത്രിമാർ സംസാരിച്ചു. സാർ, ഇത് കൊവിഡ് കാലമാണ്. അധിക നേരം ഇതിനകത്ത് ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ ആളുകളാണ്. ഒരു സമയകൃത്യത വേണ്ടേ. ഇത് കൊവിഡ് കാലമാണ്. കൊവിഡ് കാലമായതു കൊണ്ട് പടരാനുള്ള സാധ്യതയുണ്ട് എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ

എന്നാൽ അതിപ്പോഴാണോ തോന്നുന്നത് എന്നായിരുന്നു സ്പീക്കറുടെ മറുപടി. സഭയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുകയാണ്. ഒന്നര മണിക്കൂറിലധികമായി മുഖ്യമന്ത്രി സംസാരിക്കുകയാണ്.