ഓലപാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല

ഓലപാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല ബിജു
 

ഓലപാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല

ബിജു രമേശിന്റെ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണ്. അതിന്റെ റിപ്പോർട്ട് കോടതിക്ക് മുന്നിലുണ്ട്. മാണിക്കെതിരായ ബാർ കോഴ ഒതുക്കാൻ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിൽ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ചെന്നിത്തല ചോദിച്ചു

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരും സിപിഎമ്മും നടത്തുന്നത്. നിയമസഭയെ പോലും ഇതിനായി ദുരുപയോഗം ചെയ്യുകയാണ്. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് തടയാൻ ശ്രമിച്ചത്, സ്വപ്നയെ ബംഗളൂരുവിലേക്ക് അയച്ചത്, പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയെ ഉപയോഗപ്പെടുത്തിയത് ഇതൊക്കെ അതിന് ഉദാഹരണമാണ്. ഇതിനെല്ലാം പിന്നിൽ സിപിഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു