{"vars":{"id": "89527:4990"}}

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു
 

 

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു. എൻ ദേവകിയമ്മയാണ് അന്തരിച്ചത്. 91 വയസായിരുന്നു. ചെന്നിത്തല മുൻ പഞ്ചായത്ത് അംഗം കൂടിയായിരുന്നു ദേവകിയമ്മ. പരേതനായ വി രാമകൃഷ്ണൻ നായരാണ് ഭർത്താവ്

രമേശ് ചെന്നിത്തല, കെആർ രാജൻ, കെആർ വിജയലക്ഷ്മി, കെആർ പ്രസാദ് എന്നിവരാണ് മക്കൾ. അനിത രമേശ്, ശ്രീജയ, സി കെ രാധാകൃഷ്ണൻ, അമ്പിളി എസ് പ്രസാദ് എന്നിവർ മരുമക്കളാണ്

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബ വീട്ടിൽ നടക്കും.