റംസിയുടെ ആത്മഹത്യ; സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് ആറാം തീയതി വരെ
 

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് ആറാം തീയതി വരെ ലക്ഷ്മിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേസിച്ചു

സെപ്റ്റംബർ 3നാണ് റംസിയെന്ന യുവതി ആത്മഹത്യ ചെയ്തത്. പ്രതിശ്രുതവരൻ ഹാരിസ് മുഹമ്മദ് വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നായിരുന്നു ആത്മഹത്യ. ലക്ഷ്മി പ്രമോദിന്റെ ഭർതൃസഹോദരനാണ് ഹാരിസ്.

വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ വീട്ടുകാരിൽ നിന്ന് ഹാരിസും കുടുംബവും പണവും സ്വർണവും കൈക്കലാക്കിയിരുന്നു. ലക്ഷ്മിയും ഹാരിസും ചേർന്ന് യുവതിയെ പലയിടങ്ങളിലും കൊണ്ടുപോകുകയും ചെയ്തു. ഗർഭിണിയായ യുവതിയെ ലക്ഷ്മി കൂടി ചേർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച് ഗർഭച്ഛിദ്രം നടത്തിയത്.