ഹോം › കേരളം

ഷാജൻ സ്‌കറിയക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് രമ്യ ഹരിദാസ്

By MJ Desk · 25 Nov 2024, 10:30 AM

ചേലക്കരയിലെ തോൽവിക്ക് പിന്നാലെ വിവാദങ്ങളിൽ പ്രതികരിച്ച് രമ്യ ഹരിദാസ്. മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഷാജൻ സക്‌റിയക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിന്തുണ പ്രഖ്യാപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. എംപിയായ ശേഷവും ശമ്പളവും അലവൻസുമൊക്കെ ലഭിച്ചിട്ടും പട്ടിണിയാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല വാഹനത്തിന്റെ അടവും ഡീസലും ആലത്തൂരിലെയും ചേലക്കരയിലെയും വീടുകളുടെയും ഓഫീസിന്റെയും വാടകയും സ്റ്റാഫിന്റെ ശമ്പളവുമൊക്കെ താൻ തന്നെയാണ് കൊടുത്തിരുന്നത്. അക്കാര്യമാണ് താൻ പറഞ്ഞതെന്നും രമ്യ ഹരിദാസ് പറഞ്ഞു മികച്ച പ്രവർത്തനങ്ങളിലൂടെ 2019ൽ ആലത്തൂരിൽ മുന്നണി ചരിത്രം സൃഷ്ടിച്ചു. ഏറ്റവും മുതിർന്ന മന്ത്രിയെ തന്നെ ഇറക്കി ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചപ്പോഴും ഭൂരിപക്ഷം 20,000 വോട്ടായിരുന്നു. ചേലക്കര തെരഞ്ഞെടുപ്പിൽ 2021ലെ നാൽപതിനായിരത്തോളം വരുന്ന ഭൂരിപക്ഷം 12,000ത്തിലേക്ക് കുറയ്ക്കാൻ സാധിച്ചെന്നും രമ്യ ഹരിദാസ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ramya haridas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›