പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മഞ്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആനക്കയം സ്വദേശി ബാബു അസ്ലമാണ് അറസ്റ്റിലായത്. സിഐ അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലെ ഹൈസ്കൂൾ വിദ്യാർഥികളായ മൂന്ന് പേരെയാണ് ഇയാൾ പീഡിപ്പിച്ചത്. 13, 15 വയസ്സ് പ്രായമുള്ളവരാണ് മൂന്ന് കുട്ടികളും. ആനക്കയം കൃഷി ഓഫീസിന് സമീപത്തെ പോക്കറ്റ് റോഡിലും ഓട്ടോയിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഈ അടുത്ത് തന്നെ എൽ പി സ്കൂൾ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ച മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും മഞ്ചേരിയിൽ അറസ്റ്റിലായിരുന്നു. കൊണ്ടേങ്ങാടൻ ഹംസ എന്നയാളാണ് അറസ്റ്റിലായത്.