യുവതിയെ പീഡിപ്പിച്ച ശേഷം സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലേരി സ്വദേശിയായ
 

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലേരി സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

സമൂഹ്യമാധ്യമം വഴി പരിചയപ്പെടുകയും പ്രണയമാകുകയുമായിരുന്നു. തുടർന്ന് യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണം കവർന്ന ശേഷം ബിമൽകുമാർ രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്നാണ് നാദാപുരം എഎസ്പി അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പാലക്കാട്ട് വെച്ച് അറസ്റ്റ് ചെയ്തത്

മറ്റൊരു സ്ത്രീയോടൊപ്പം തൃത്താലയിൽ വീട് വാടകക്ക് എടുത്ത് താമസിക്കുകയായിരുന്നു ബിമൽകുമാർ. ഇയാൾ നേരത്തെ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹശേഷം സ്വർണവുമായി മുങ്ങുന്നതാണ് പതിവ് രീതിയെന്നും പോലീസ് പറയുന്നു.