സഹ അധ്യാപികക്കെതിരെ ലൈംഗികാതിക്രമം; ചിറ്റാരിക്കാൽ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

സഹപ്രവർത്തകയായ അധ്യാപികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. കാസർകോട് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശി മാലൂർ വീട്ടിൽ ജയിംസ് ചാക്കോയാണ് പിടിയിലായത്. അധ്യാപകിയുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ്
 

സഹപ്രവർത്തകയായ അധ്യാപികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. കാസർകോട് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശി മാലൂർ വീട്ടിൽ ജയിംസ് ചാക്കോയാണ് പിടിയിലായത്. അധ്യാപകിയുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയിൽ രാമനാട്ടുകരയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്ടെ വിവിധ സ്‌കൂളുകളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ് ഇയാൾ. അധ്യാപികയുമായുള്ള പരിചയം മുതലെടുത്ത് നിരന്തരമായി ഫോണിലും നേരിട്ടും അശ്ലീല സംഭാഷണം നടത്തുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു