റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ; വധു എഴുത്തുകാരി നവമി ലത
Feb 24, 2026, 08:14 IST
റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ നടക്കും. മഞ്ചേരി സ്വദേശിനിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്
സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശ്ശൂരിലെ വീട്ടിൽ വെച്ചാകും വിവാഹം നടത്തുക. സബ് രജിസ്ട്രാർ വീട്ടിലെത്തി വധുവരൻമാരെ കൊണ്ട് ഒപ്പിടിക്കുമെന്നാണ് സൂചന
വരന്റെ ബന്ധുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ചടങ്ങലിലേക്ക് ക്ഷണമുള്ളത്. ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന് വേടൻ പ്രതികരിച്ചു