{"vars":{"id": "89527:4990"}}

കൊച്ചി കോർപറേഷനിൽ യുഡിഎഫിന് വിമത ഷോക്ക്; ഡെപ്യൂട്ടി മേയറടക്കം 10 വിമതർ മത്സരത്തിന്
 

 

കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമതർ. പത്തോളം വിമതരാണ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തുള്ളത്. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറും വിമതനായി മത്സരിക്കുന്നുണ്ട്

ഗിരിനഗറിൽ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്‌സും വിമതനായി മത്സര രംഗത്തുണ്ട്. മുൻ കൗൺസിലർ ബാസ്റ്റിൻ ബാബു 72ാം ഡിവിഷനിലെ വിമത സ്ഥാനാർഥിയാണ്

മാനശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടൻവേലി ഈസ്റ്റ് ഡിവിഷനിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആഷ്‌ലിയും മൂലംകുഴി ഡിവിഷനിൽ സോണിയും പള്ളുരുത്തിയിൽ ഹസീനയും വിമതരായി മത്സരത്തിലുണ്ട്.