{"vars":{"id": "89527:4990"}}

രണ്ട് ദിവസത്തെ ഇടിവിനൊടുവിൽ തിരിച്ചുകയറ്റം; സ്വർണവിലയിൽ വർധനവ്
 

 

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 280 രൂപയുടെ നേരിയ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 1,05,440 രൂപയിലെത്തി

ഗ്രാമിന് 35 രൂപ വർധിച്ച് 13,180 രൂപയായി. ജനുവരി 14ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. രണ്ട് ദിവസങ്ങളിലായി വിലയിൽ ചെറിയ ഇറക്കം ഉണ്ടായെങ്കിലും ശനിയാഴ്ചയോടെ വില വീണ്ടും ഉയരുകയായിരുന്നു

വെള്ളി വിലയും കുതിക്കുകയാണ്. സാധാരണ വെള്ളി ഗ്രാമിന് 295 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 29 രൂപ വർധിച്ച് 10,784 രൂപയിലെത്തി