ആശമാർക്ക് ആശ്വാസം: പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു; അങ്കണവാടി വർക്കർമാരുടെ വേതനവും കൂട്ടി
Jan 29, 2026, 09:14 IST
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ചെയ്യാവുന്നത് പറയും, പറയുന്നത് ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി
ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷനായി 3820 കോടി രൂപ വകയിരുത്തി. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് 400 കോടി രൂപ വകയിരുത്തി
സാക്ഷരതാ പ്രേരകുമാർക്ക് വേതനം 1000 രൂപ കൂട്ടി. സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ഹെൽപർമാരുടെ ശമ്പളത്തിൽ 500 രൂപ വർധന വരുത്തി.