സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഐജി റാങ്കിലേക്ക് ഉയർത്തിയത് അഞ്ച് പേരെ
Dec 31, 2025, 19:16 IST
സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായും കെ കാർത്തികിനെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ജി സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി. പുട്ട വിമലാദിത്യ ഉൾപ്പെടെ അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി. പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയർത്തിയത്.
തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ഡിഐജിയായി അരുൾ ആർബി കൃഷ്ണയെയും ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. എസ് ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐജിയായും അജിത ബീഗത്തിനെ സാമ്പത്തിക വിഭാഗം ഐജിയായും ആർ നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ചു.