കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം കല്‍പ്പിച്ചിച്ചുണ്ടോ; കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം
 

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം കല്‍പ്പിച്ചിട്ടുണ്ടോയെന്ന് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തിൽ ചോദിച്ചു.

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുളള ഉപകരണം മാത്രമായി ഭരണ – പ്രതിപക്ഷ ആളുകൾ നിയമസഭയെ മാറ്റിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ നോക്കുകുത്തിയാക്കുന്ന ഇടത് വലതു മുന്നണികളുടെ കളികള്‍ ജനം തിരിച്ചറിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി മാറുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണസംവിധാനം ഉണ്ടാക്കുന്നതില്‍ ഇത് വ്യാപകമാണ്. സംസ്ഥാനത്ത് പല പഞ്ചായത്തുകളിലും എല്‍.ഡി.എഫും യു.ഡി.എഫും സഖ്യത്തിലാണ്. ഗതികെട്ടൊരു പ്രതിപക്ഷമാണ് സംസ്ഥാനത്തുളളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.