ഹോം › കേരളം

അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ റിയാസ്; ടൂറിസം ദിനാശംസകളെന്നും മന്ത്രി

By MJ Desk · 27 Sep 2024, 11:30 AM

അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മറുപടി പറഞ്ഞ് കഴിഞ്ഞു. മറ്റൊന്നും പറയാനില്ല. ഇന്ന് ലോക ടൂറിസം ദിനാണ്. എല്ലാവർക്കും ടൂറിസം ദിനാശംസകളെന്നും മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം ഇന്നലെ റിയാസിനെതിരെയും അൻവർ ആരോപണമുന്നയിച്ചിരുന്നു. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. പാർട്ടി നിലനിൽക്കണം. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഇവിടെ പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും അതിന്റെ ബാക്കിയുള്ളവരെയും താങ്ങി നിർത്താനല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയോ അതിനുവേണ്ടി പി.വി അൻവറിന്റെ നെഞ്ചത്തേക്ക് കയറാൻ വരികയും വേണ്ട. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെയെന്നും അൻവർ പറഞ്ഞു. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നതെന്ന് പി.വി അൻവർ ആരോപിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p a muhammad riyas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›