ഹോം › കേരളം

കൗമാരക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവണത ചെറുക്കണം: എസ് എഫ് ഐ

By MJ Desk · 01 Mar 2025, 03:31 PM

കേരളത്തിലെ കൗമാരപ്രായക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ഗ്യാംഗിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ് എഫ് ഐ. വിദ്യാർഥികൾക്കിടയിൽ അരാഷ്ട്രീയ പ്രവണതകൾ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങൾ വലിയരീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാർഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദാരുണസംഭവം കൗമാര പ്രായക്കാരായ വിദ്യാർഥികൾക്കിടയിൽ രൂപപ്പെടുന്ന ദുഷ്പ്രവണതകളുടെ ഭീകരത വ്യക്തമാക്കുന്ന ഉദാഹരണമാണ്. ക്രിമിനൽ മനോഭാവം ടീനേജ് വിദ്യാർഥികളിൽ രൂപപ്പെടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ് സാമൂഹിക പ്രതിബന്ധതയുള്ള വിദ്യാർഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലേക്കും കലാ കായിക സന്നദ്ധ സാംസ്‌കാരിക പ്രവർത്തനങ്ങളിലേക്കും വിദ്യാർഥികളെ കൈപിടിച്ച് കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് നിരന്തരം ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നതെന്നും എസ് എഫ് ഐ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›