ഹോം › കേരളം

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആർജെഡിയുടെ യുവജന വിഭാഗം

By MJ Desk · 06 Sep 2024, 12:18 PM

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എൽഡിഎഫ് ഘടകകക്ഷിയായ ആർജെഡിയുടെ യുവജന വിഭാഗമായ ആർവൈജെഡി. നിരന്തരം പോലീസ് സേനക്ക് നേരെയുണ്ടാകുന്ന ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്ന് ആർവൈജെഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു പുറത്തുവന്ന വാർത്തകൾ സുജിത് ദാസ് ഐപിഎസിൽ ഒതുങ്ങുന്നില്ല. ജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥർ ആവശ്യം ഉന്നയിച്ചു വരുന്നവരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു കാലഘട്ടത്തിലും കാണാൻ കഴിയാത്ത നിലയിലേക്കുള്ള ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാർ വ്യാപകമായി സേനയിലേക്ക് എത്തിയിരിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വം ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാ കാലഘട്ടത്തിലും ഉറപ്പു നൽകിയിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പ് ഇത്തരം ചുമതലകൾ കൃത്യമായി നിർവഹിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് കൊടുത്ത ഉറപ്പിന്റെ ലംഘനം ആയിരിക്കുമിതെന്നും രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര വാർത്താക്കുറിപ്പിൽ അറിയിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rjyd

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›