{"vars":{"id": "89527:4990"}}

തൊടുപുഴയിൽ പെരുമഴയത്ത് റോഡ് പണി; സിമെൻ്റ് ഒലിച്ചുപോയി

 

പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ റോഡിലാണ് പണി നടക്കുന്നത്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിങ് ജോലിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസവും പെരുമഴയിൽ കോൺക്രീറ്റ് ചെയ്തെന്നും ആക്ഷേപം ഉണ്ട്. ഒലിച്ചുപോയ കോൺക്രീറ്റ് പണി പൂർത്തിയാക്കാതെ. മറ്റിടങ്ങളിലാണ് ജോലി നടക്കുന്നത്.

മടക്കത്താനം മേഖലയിലാണ് കോൺക്രീറ്റിങ് നടക്കുന്നത്. കോൺക്രീറ്റ് മഴയിൽ ഒലിച്ചു പോയെന്നും നാട്ടുകാർ പറഞ്ഞു. ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച നാട്ടുകാരെ ഭീക്ഷണിപ്പെടുത്തി എന്നും ആരോപണം. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെ പണിക്കാർ സ്ഥലംവിട്ടു.