{"vars":{"id": "89527:4990"}}

വീടിന്റെ വാതിൽ തകർത്ത് സ്വർണാഭരണവും പണവും കവർന്ന സംഭവം; പ്രതി പിടിയിൽ
 

 

കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട് അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം നവാസിനെയാണ് മട്ടന്നൂർ പോലീസ് പിടികൂടിയത്. 

തെരൂർ പാലയാട്ടെ പൗർണമിയിൽ ടി നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഡിസംബർ 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. 

പരിശോധനയിൽ പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ചാണ് പ്രതി തകർത്തത്. വീടിന്റെ മുൻ ഭാഗത്തും പിൻഭാഗത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടാവ് കൊണ്ടുപോയിരുന്നു