{"vars":{"id": "89527:4990"}}

വീണ്ടും റോബിൻ ബസിന് പൂട്ട് വീണു; കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് ആർടിഒ
 

 

നിരവധി നിയമലംഘനത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ റോബിൻ ബസ് വീണ്ടും തമിഴ്‌നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. റോഡ് ടാക്‌സ് അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിലെടുത്തത്

എന്നാൽ ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമയായ ഗിരീഷ് പറഞ്ഞു. നേരത്തെയും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ വാർത്തകളിൽ നിറഞ്ഞ വാഹനമാണ്   ഇത്. പെർമിറ്റ് ഇല്ലാതെ വാഹനം സർവീസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും തമിഴ്‌നാട് ആർടിഒ ബസിനെതിരെ നടപടിയെടുത്തിരുന്നു. 

പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കേരള എംവിഡിയും രംഗത്തുവരികയും ബസ് പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബസുടമ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.