യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ചതിയെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല.
 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിന് വേണ്ടി ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ആളും അർഥവുമില്ലാത്ത പാർട്ടിയല്ല. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാനുള്ള ധാർമികതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പലതവണ പറഞ്ഞിട്ടും ചെയ്തില്ല. ധാർമികമായ സഹകരണം ഉണ്ടായില്ല. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ല. പലതവണ ചർച്ച ചെയ്തിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ അറിയിക്കുകയായിരുന്നു.