കൂടത്തായിയിൽ 2500 കിലോ പഴകിയ മീൻ പിടികൂടി

സംസ്ഥാനത്ത് പഴകിയ മത്സ്യവിൽപ്പനക്ക് യാതൊരു കുറവുമില്ല. കോഴിക്കോട് കൂടത്തായിയിൽ ഇന്ന് 2500 കിലോ പഴകിയ മീൻ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ
 

സംസ്ഥാനത്ത് പഴകിയ മത്സ്യവിൽപ്പനക്ക് യാതൊരു കുറവുമില്ല. കോഴിക്കോട് കൂടത്തായിയിൽ ഇന്ന് 2500 കിലോ പഴകിയ മീൻ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 26 ടൺ പഴകിയ മത്സ്യം പോലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് പിടികൂടിയിരുന്നു. കൊല്ലത്ത് കഴിഞ്ഞ ദിവസം 4700 കിലോയും കോട്ടയത്ത് 2500 കിലോയും പഴകിയ മീൻ പിടികൂടിയിരുന്നു.